കണ്ണൂർ: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് മൂന്ന് പേര് മരിച്ചു. പയ്യാവൂരില്‍ നിന്നും വരികയായിരുന്ന ആംബുലന്‍സ് എളയാവൂരില്‍ നിയന്ത്രണം നഷ്ടമായി വാഹനം മരത്തിലിടിച്ചായിരുന്നു അപകടമുണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍
നിധിന്‍രാജ്, പൊട്ടൻ പ്ലാവ് വെട്ടികുഴിയിൽ ബിജോയും ഭാര്യ തോട്ടുംകര റജീന എന്നിവരാണ് മരിച്ചത്. ഇവർ ചന്ദനാക്കാംപാറ സ്വദേശികളാണ്.
ഇന്ന് പുലര്‍ച്ചെ 5.30 യോടെ രോഗിയുമായി ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വാഹനത്തില്‍ നാലു പേര് ഉണ്ടായിരുന്നതാണ് വിവരം. പരിക്കേറ്റ ബെന്നി എന്നയാളുടെ നില ഗുരുതരമാണ്. ആംബുലന്‍സില്‍ നിന്നും ഇവരെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
അഗ്നിശമന വിഭാഗം എത്തിയാണ് എല്ലാവരേയും പുറത്തെടുത്തത്. അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായാണ് വിവരം.