തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്; അന്വേഷിക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെൽഹി: കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ കടുത്ത അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഫണ്ട് ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം നിർദേശം നൽകി. ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ സർക്കാരിനാണ് പ്രതിഛായ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നരേന്ദ്ര മോദി അസംതൃപ്തി അറിയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്തുന്നതിൽ സംഭവിച്ച വീഴ്ചയാണ് തിരിച്ചടികൾക്ക് കാരണമായതെന്ന് അറിയിച്ചു.ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ജനറൽ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് അതൃപ്തി രേഖപ്പെടുത്തിയത്.

ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രകടനവും യോഗത്തിൽ വിലയിരുത്തി. സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ പൂർണ നിയന്ത്രണത്തിൽ നിന്ന് ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ മാറ്റാൻ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ ധാരണയായി. സുനിൽ ദിയോധറുടെ പേരായിരിക്കും പ്രഖ്യാപിക്കുക.