മൂന്നിലൊന്നായി വില ഇടിഞ്ഞു; ഏലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

കല്‍പ്പറ്റ: നല്ല വില ലഭിച്ചില്ലെങ്കിലും ഏലത്തിൻ്റെ വൻ വിലയിടവിൽ കർഷകർ ദുരിതത്തിൽ. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമായിരിക്കും കര്‍ഷകർക്കുണ്ടാകുക. ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഏലം കൃഷി ചെയ്യുന്നത് വയനാട്ടിലാണ്. വലിയ മുതല്‍ മുടക്കിൽ കൃഷി ചെയ്തവർ എന്തു ചെയ്യണമെന്നറിയാതെ കുഴയുകയാണ്.

പുല്‍പ്പള്ളി, മേപ്പാടി, മുപ്പൈനാട് പഞ്ചായത്തുകളില്‍ നിരവധി ഏലം കര്‍ഷകരാണുള്ളത്. കൊറോണ രണ്ടാം തരംഗത്തില്‍ വിലയിടിവാണ് ഏലം കര്‍ഷകര്‍ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി. കൊറോണയ്ക്ക് മുമ്പ് 2200 രൂപവരെ കിലോഗ്രാമിന് വിലയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ലഭിക്കുന്നത് 800 രൂപയാണ്.

രോഗങ്ങള്‍ കാരണം മരുന്നടിക്കാനും മറ്റും തൊഴിലാളികളെ കൂടുതല്‍ ആവശ്യം വന്ന കാലം കൂടിയാണിതെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ കിലോക്ക് 800 രൂപ ലഭിച്ചാല്‍ മുടക്ക് മുതല്‍ പോലും തിരിച്ച്‌ കിട്ടാത്ത അവസ്ഥയാണ് ഇപ്പോള്‍ ഇവിടെത്തെ കര്‍ഷകര്‍ പറയുന്നത്.