മത്സരിക്കാതിരിക്കാന്‍ അഡ്വാൻസായി രണ്ടര ലക്ഷം കിട്ടി; 15 ലക്ഷത്തിനാണ് കരാർ ഉറപ്പിച്ചത്; കെ സുരേന്ദ്രന്റെ മഞ്ചേശ്വരത്തെ അപരൻ സുന്ദര

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മഞ്ചേശ്വരത്തേ അപരൻ സുന്ദരയ്ക്കും കിട്ടി അഡ്വാൻസായി രണ്ടര ലക്ഷം. 15 ലക്ഷത്തിനായിരുന്നു കരാർ ഉറപ്പിച്ചത്. മത്സരിക്കാതിരിക്കാന്‍ രണ്ടരലക്ഷം രൂപ നല്‍കിയെന്ന്​ സുന്ദര പറയുന്നു.

ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പു നൽകിയതായും സുന്ദര വെളിപ്പെടുത്തി. കൂടാതെ വീടും വാഗ്​ദാനം ചെയ്​തു. ജയിച്ചുകഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന്​ സുരേന്ദ്രന്‍ ഉറപ്പു നല്‍കിയതായും സുന്ദര പറയുന്നു.പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടിൽ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.

ബിഎസ്പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയ സുന്ദര പിന്നീട് പത്രിക പിൻവലിക്കുകയായിരുന്നു. പത്രിക പിൻവലിക്കുന്നതിന്റെ തലേദിവസം ഇയാളെ കാണാനില്ലെന്ന് ബിഎസ്പി ജില്ലാ നേതൃത്വം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അടുത്ത ദിവസം ബിജെപി മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പ്രത്യക്ഷപ്പെട്ട സുന്ദര അവിടെ വെച്ച് മാധ്യമങ്ങളെ കണ്ട് താൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചു.

2016-ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.

എന്‍ഡിഎ സ്​ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ ജാനുവിന്​ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷററര്‍ പ്രസീതയുടെ വെളിപ്പെടുത്തലിന്​ പിന്നാലെയാണ്​ പുതിയ സംഭവം.