സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന് വീണ്ടും കടുത്ത ക്ഷാമം; കോഴിക്കോട് മെഡിക്കൽ കോളേജിലും മരുന്ന് തീർന്നു

കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന് വീണ്ടും കടുത്ത ക്ഷാമം. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് പൂർണമായി തീർന്നു. ലൈപ്പോസോമൽ, ആംഫോടെരിസിൻ മരുന്നുകളാണ് തീർന്നത്. നിലവിൽ 16 പേർ ആണ് ഇവിടെ ചികിത്സയിൽ ഉള്ളത്.

ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. മരുന്ന് എത്തിക്കാനുള്ള ശ്രമം ആരോഗ്യ വകുപ്പ് ആരംഭിച്ചു. അതേസമയം കഴിഞ്ഞ ദിവസം വയനാട്ടിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു. മാനന്തവാടി സ്വദേശിയായ 65 കാരനാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.

നേരത്തേ കൊറോണ ബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് ഇതിനെ തുടർന്ന് നീക്കം ചെയ്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്