കൊറോണ വ്യാപനം; രാജ്യാന്തര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ജൂൺ 30 വരെ നീട്ടി

ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യാന്തര യാത്രാ വിമാനങ്ങൾക്ക്‌ ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) ആണ് വിലക്ക് നീട്ടി ഉത്തരവിറക്കിയത്.

അതേസമയം ഡിജിസിഎ പ്രത്യേക അനുമതി നൽകുന്ന രാജ്യാന്തര വിമാന സർവീസുകൾക്കും ചരക്ക് വിമാനങ്ങൾക്കും വിലക്ക് ബാധകമല്ല.

കൊറോണ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച്‌ 23 മുതലാണ് രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. കൊറോണ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള എയർ ബബിർ സർവീസിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.