ടോമിൻ ജെ തച്ചങ്കരി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റൽ; കേരള ഫിനാഷ്യൽ കോർപ്പറേഷൻ എംഡി സ്ഥാനത്ത്​ നിന്ന്​ മാറ്റി

തിരുവനന്തപുരം: ടോമിൻ ജെ തച്ചങ്കരിയെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലായി നിയമിച്ചു. കേരള ഫിനാഷ്യൽ കോർപ്പറേഷൻ എം ഡി സ്ഥാനത്ത്​ നിന്ന്​ മാറ്റിയാണ് പുതിയ നിയമനം. മനുഷ്യാവകാശ കമീഷനിൽ വിജിലൻസ്​ ഡയറക്​ടറുടേതിന്​ സമാനമായ തസ്​തിക സൃഷ്​ടിച്ചാണ്​ അന്വേഷവിഭാഗം മേധാവിയായി തച്ചങ്കരിക്ക്​ നിയമനം നൽകിയിരിക്കുന്നത്​.

ബി.അശോക്​ വീണ്ടും ഊർജ വകുപ്പ്​ സെക്രട്ടറിയാകും. ഷർമിള മേരി കായിക വകുപ്പ്​ സെക്രട്ടറിയായും ചുമതലയേൽക്കും. ഇതാദ്യമായാണ്​ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മനുഷ്യാവകാശ കമീഷനിലെത്തുന്നത്​.
നേരത്തെ ഡിജിപിയായി തച്ചങ്കരിയെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ്​ തച്ചങ്കരിയെ മനുഷ്യാവകാശ കമീഷനിൽ നിയമിക്കുന്നത്​.