പിഎസ്‌സി പത്താം ക്ലാസ് പൊതുപരീക്ഷ; ജൂലൈ മൂന്നിന് ഒരവസരം കൂടി

തിരുവനന്തപുരം : പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പൊതു പ്രാഥമിക പരീക്ഷയുടെ ആദ്യ നാലു ഘട്ടങ്ങളിൽ എഴുതാൻ സാധിക്കാത്തവർക്കായി പിഎസ്‌സി ജൂലൈ മൂന്നിന് പരീക്ഷ നടത്തും.

കഴിഞ്ഞ ഫെബ്രുവരി 20, 25, മാർച്ച് 6, 13 തീയതികളിൽ നടത്തിയ പരീക്ഷയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷ എഴുതാൻ സാധിക്കാത്തവരിൽ നിശ്ചിത സമയത്തു മതിയായ കാരണം ബോധിപ്പിച്ചവർക്കാണ് ഒരവസരം കൂടി നൽകുക. ഇത്തരത്തിൽ അവസരം അനുവദിയ്ക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് ജൂൺ 21 മുതൽ പ്രൊഫൈൽ വഴി അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നതാണ്.