സ​രി​താ നാ​യ​രു​ടെ ജാ​മ്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​നി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 11.49 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ സ​രി​ത എ​സ്. നാ​യ​രു​ടെ ജാ​മ്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കെ​ടി​ഡി​സി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ച് ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ ജാ​മ്യാ​പേ​ക്ഷ ജൂ​ണ്‍ മൂ​ന്നി​നു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​യി​ട്ടു​ണ്ട്.

സോ​ളാ​ര്‍ കേ​സി​ല്‍ ക​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സ​രി​ത​യെ ഏ​പ്രി​ല്‍ 23 നാ​ണ് ഇ​രു കേ​സു​ക​ളി​ലു​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചു ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രി​യു​ടെ വാ​ദം.

ചി​കി​ത്സ സ​ഹാ​യ​ത്തി​ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് പ്ര​തി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ചി​കി​ത്സ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​ക്കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ച്ചു.