തിരുവനന്തപുരം: ശക്തമായ മഴയിൽ തിരുവന്തപുരത്തെ താഴ്ന്ന പ്രദേശമായ മണക്കാട്, കമലേശ്വരം, കല്ലടി മുക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടിൽ ആയി.
ജില്ലയിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വീടുകളിലേക്ക് വെള്ളം കയറിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്. വൈകിട്ടോടെയാണ് ജില്ലയിൽ മഴ തുടങ്ങിയത്. അമ്പൂരി അടക്കമുള്ള മലയോര മേഖലകളിലും മഴ ശക്തമാണ്.മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളിൽ അടക്കം ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. 9 ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് ആണ്.