കെ.കെ. രമ സത്യവാചകം ചൊല്ലിയത‍് ടി.പിയുടെ ചിത്രം ധരിച്ച്‌

തിരുവനന്തപുരം: വടകരയിൽ നിന്നും നിയമസഭയിലെത്തിയ ആർ.എം.പി അംഗം കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്തത‍് പാർട്ടി സ്ഥാപകനും ഭർത്താവുമായ ടി.പി. ചന്ദ്രശേഖരൻറെ ചിത്രം പതിച്ച ബാഡ്ജുമായി. പ്രോ​​ ​ടെം സ്​​പീ​ക്ക​ർ അ​ഡ്വ. പി.​ടി.​എ. റ​ഹീം മുമ്പാകെ കെ.കെ. രമ സഗൗരവ പ്രതിജ്ഞയാണ് ചെയ്തത്.

ആർ.എം.പി കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ. രമ, കന്നി വിജയം നേടിയാണ് 15ാം കേ​ര​ള നി​യ​മ​സ​ഭ​യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി വിട്ട് ആർ.എം.പി രൂപീകരിച്ച ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളടക്കം പ്രതികളാണ്.