പ്രശസ്ത വചനപ്രഘോഷകൻ ഫാ ആൻ്റോ കണ്ണംമ്പുഴ അന്തരിച്ചു

കൊച്ചി: പ്രശസ്ത വചനപ്രഘോഷനും കോയമ്പത്തൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ.ആൻ്റോ കണ്ണംമ്പുഴ വിസി (52) അന്തരിച്ചു. കൊറോണനാന്തര ചികിൽസയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.53 നായിരുന്നു അന്ത്യം.

കൊറോണ നെഗറ്റീവായ ഫാ.ആൻ്റോ കഴിഞ്ഞ ഏതാനും ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വെൻറിലേറ്റർ സഹായത്തോടെയാണ് അച്ചൻ്റെ ജീവൻ നിലനിർത്തിയിരുന്നത്. കോയമ്പത്തൂരിൽ വച്ച് രോഗം സ്ഥിരീകരിച്ച ശേഷം രണ്ടാഴ്ചമുമ്പ് ആരോഗ്യനില മോശമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ , പോട്ട ആശ്രമം ഡയറക്ടർ, പുതുപ്പാടി വിൻസെൻഷ്യൻ ധ്യാനകേന്ദ്രം ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിരുന്നു. കഴിഞ്ഞ ആറു വർഷമായി
കോയമ്പത്തൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറായിരുന്നു ഫാ.ആൻ്റോ.

ശക്തമായ വചന പ്രഘോഷണത്തിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും അനേകർക്ക് ക്രിസ്തു സ്നേഹത്തിൻ്റെ മഹനീയത പകർന്നു നൽകാൻ ഫാ. ആൻ്റോയ്ക്ക് കഴിഞ്ഞുവെന്ന് ഡിവൈൻ. ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോർജ് പനയ്ക്കൽ അനുസ്മരിച്ചു.

.