കി​ട​ങ്ങൂ​രി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് തീ​പി​ടി​ച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

കോ​ട്ട​യം: പാ​ലാ​യ്ക്ക് സ​മീ​പം കി​ട​ങ്ങൂ​രി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് തീ​പി​ടി​ച്ചു. പു​ല​ർ​ച്ചെ 1.15ഓ​ടെ​യാ​ണ് സം​ഭ​വം. കി​ട​ങ്ങൂ​ർ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ ഉ​ട​ൻ​ത​ന്നെ വി​വ​രം കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ അ​റി​യി​ച്ച് വൈ​ദ്യു​തി ബ​ന്ധം വേ​ർ​പെ​ടു​ത്തി. തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രെ പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി.

തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ൽ 90 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.