തിരുവനന്തപുരം: അമ്മ മരിച്ചെന്ന് സ്വപ്നം കണ്ടു, ഇതോടെ പരിഭ്രാന്തനായ കൊറോണ രോഗി എങ്ങനെയും വീട്ടിലേക്ക് പോകാനായി ശ്രമം.മുകളിലെ നിലയിൽ നിന്നും ചാടി പാരപ്പെറ്റ് വരെയെത്തിയെങ്കിലും പിന്നീട് താഴേക്ക് ഇറങ്ങാൻ പറ്റാതെ കുടുങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിലാണ് സംഭവം.
മുകളിൽ നിന്ന് ചാടി രക്ഷപ്പെടാനായിരുന്നു കൊറോണ രോഗിയുടെ ശ്രമം. അറുപതുകാരനായ രോഗിയാണ് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. ഫയർഫോഴ്സും ആശുപത്രി ജീവനക്കാരും ചേർന്ന് ഇയാളെ അനുനയിപ്പിച്ച്താഴെയിറക്കി.
വീട്ടിൽ പോകാൻ വേണ്ടിയാണ് ഇയാൾ ചാടി രക്ഷപ്പെടാൻ നോക്കിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രി ജീവനക്കാർ ഇത് കാണുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. ഫയർഫോഴ്സ് ഒടുവിൽ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി.