സ്പീക്കർ തെരഞ്ഞെടുപ്പ് 25 ന് ; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 24ന്

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് മെയ് 25-ന് നടക്കും. സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെ എൽഡിഎഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികൾ നിയന്ത്രിക്കാൻ പ്രോടെം സ്പീക്കറെ ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗം തെരഞ്ഞെടുക്കും.

പതിനഞ്ചാം നിയമസഭയിലേക്കുള്ള എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മെയ് 24ന് നടക്കും. പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാകും എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.