ആറുപേര്‍ ദൈവനാമത്തിൽ പ്രതിജ്ഞയെടുത്തു; മുഖ്യമന്ത്രിയടക്കം പതിനഞ്ച് മന്ത്രിമാര്‍ സഗൗരവത്തിലൂന്നി സത്യവ്രാചകം ചൊല്ലി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സഗൗരവത്തില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റപ്പോൾ പതിനാല് മന്ത്രിമാര്‍ പിണറായിയുടെ പാത പിന്തുടർന്ന് സഗൗരവത്തിലൂന്നി സത്യപ്രതിജഞയെടുത്തു. ആറുപേര്‍ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്.

റവന്യൂ മന്ത്രി കെ രാജൻ വനം മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരും സിപിഎം മന്ത്രിമാരായ വി അബ്ദു റഹ്മാന്‍, വീണാ ജോര്‍ജ് എന്നിവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

മ​ന്ത്രി​സ​ഭ​യി​ലെ അ​വ​സാ​ന അം​ഗ​മാ​യി വീ​ണ ജോ​ർ​ജും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ആ​രോ​ഗ്യ​വ​കു​പ്പാ​ണ് ആ​റ​ന്മു​ള എം​എ​ൽ​എ​യായ വിണയ്ക്ക് ലഭിച്ചത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രു​ടെ ഊഴ​മാ​യി​രു​ന്നു. മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ സി​പി​ഐ​യി​ലെ കെ.​രാ​ജ​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റ​ത്.

തു​ട​ർ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​യാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, ജ​ന​താ​ദ​ൾ – എ​സ് അം​ഗം കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, എ​ൻ​സി​പി അം​ഗം എ.​കെ.​ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ (ഐ​എ​ൻ​എ​ൽ), ആ​ന്‍റ​ണി രാ​ജു (ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്), വി.​അ​ബ്ദു​റ​ഹ്മാ​ൻ (ഇ​ട​തു സ്വ​ത​ന്ത്ര​ൻ) എ​ന്നി​വ​രാ​ണ് പി​ന്നാ​ലെ അ​ധി​കാ​ര​ത്തി​ലേ​റി​യ മ​ന്ത്രി​മാ​ർ.

ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ശേ​ഷം അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ലാണ് മ​റ്റു​ള്ള​വ​ർ അ​ധി​കാ​ര​മേ​റ്റ​ത്. അങ്ങനെയാണ് വീണാ ജോർജ് അവസാനമായത്