സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. രാജ്ഭവനിലെ ഗവർണറുടെ ചായസത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി സെക്രട്ടേറയറ്റിലെത്തി ചുമതല ഏറ്റെടുത്തത്. നോർത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പർ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

ഇന്നു വൈകുന്നേരം മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ്റേതാണ് ഒന്നാം നമ്പർ കാർ.

മറ്റു മന്ത്രിമാരുടെ വാഹന നമ്പർ ഇങ്ങനെ; റവന്യു മന്ത്രി കെ.രാജന് രണ്ടാം നമ്പർ വാഹനമാണ് ലഭിച്ചത്. മൂന്നാം നമ്പർ വാഹനം റോഷി അഗസ്റ്റിനും, നാലാം നമ്പർ വാഹനം എ. കെ.ശശീന്ദ്രനും ലഭിച്ചു. അഞ്ചാം നമ്പർ വാഹനം ലഭിച്ചത് വി.ശിവൻകുട്ടിക്കാണ്.

6 – കെ രാധാകൃഷ്ണൻ
7 – അഹമ്മദ് ദേവർ കോവിൽ
8 – ഗോവിന്ദൻ മാഷ്
9 – ആൻറണി രാജു
10 – കെ.എൻ.ബാലഗോപാൽ
11-പി.രാജീവ്
12- വി എൻ വാസവൻ
14 – പ്രസാദ്
15 – കൃഷ്ണൻകുട്ടി
16 – സജി ചെറിയാൻ
19 -പ്രൊഫ. R ബിന്ദു
20 വീണ ജോർജ്
22 -ചിഞ്ചുറാണി
12-മുഹമ്മദ് റിയാസ്
115 – ജി.ആർ.അനിൽ (മാറാൻ സാധ്യത)