തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടുത്തം; രോഗികളെ മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടുത്തം. ആശുപ്രതി കാന്റീനില്‍ നിന്നാണ് തീ പടര്‍ന്നത്. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ അത്യാഹിത വിഭാഗത്തിലെ രോഗികളെ മാറ്റി.

തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. ആളപായമില്ലൈന്നാണ് സൂചന. ആശുപ്രതിക്ക് ഉളളില്‍ കനത്ത പുക ഉയര്‍ന്നത് പരിബഭ്രാന്തി സൃഷ്ടിച്ചു. ശസ്ത്രക്രിയ അടക്കം കഴിഞ്ഞ രോഗികള്‍ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.

രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് ആശുപത്രിക്ക് പിന്‍ഭാഗത്തുള്ള കാന്റീനില്‍ തീപിടിത്തമുണ്ടായത്. തീ പടര്‍ന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. ഇതോടെയാണ് അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിച്ചത്. ആംബുലന്‍സ് എത്തിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര അസുഖമുളള രോഗികളെയാണ് ഒഴിപ്പിച്ചത്.സംഭവത്തെക്കുറിച്ച് അന്വേഷിച്ചാലെ തീപിടിത്തം എങ്ങനെയുണ്ടായെന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.