രോ​ഗി​യു​ടെ ക​ണ്ണ് നീ​ക്കം ചെ​യ്തു; ബ്ലാ​ക്ക് ഫം​ഗ​സ് ഭീതി വർധിക്കുന്നു; മ​ല​പ്പു​റ​ത്തും കൊ​ല്ല​ത്തും രോഗികൾ അതിജീവിച്ചത് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യയിലൂടെ

തി​രൂ​ർ: ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം കേരളത്തിൽ ഗുരുതരമാളുന്നതായി റിപ്പോർട്ട്. കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ല​പ്പു​റ​ത്ത് തി​രൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദ​റി​ (62) ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിൽസയിലുള്ള ഇദ്ദേഹത്തിന് തല​ച്ചോ​റി​ലേ​ക്ക് ഫം​ഗ​സ് പ​ട​രാ​തി​രി​ക്കാ​ൻ ഒ​രു ക​ണ്ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഏ​പ്രി​ൽ 22നാ​ണ് അ​ബ്ദുൾ ഖാ​ദ​റി​ന് കൊറോണ സ്ഥി​രീ​ക​രി​ച്ചത്.

കൊ​ല്ല​ത്ത് പൂ​യ​പ്പ​ള്ളി സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ മീ​യ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗം ഭേ​ദ​മാ​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊറോണ ചികിത്സയ്ക്കിടെ ഇവർക്ക് ന്യുമോണിയയും സ്ഥിരീകരിച്ചു. പ്രമേഹവും 600ന് മുകളിലെത്തി. കൊറോണ മാറിയ ശേഷം കടുത്ത തലവേദന അനുഭവപ്പെട്ടു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചത്.