ട്രിപ്പിൾ ലോക്ക് ലോക്ക്ഡൗണിനിടെ 500 പേരെ വച്ച് സത്യപ്രതിജ്ഞ; സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായിരിക്കെ ട്രിപ്പിൾ ലോക്ക് ലോക്ക്ഡൗൺ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത് 500 പേരെ വച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു.

സത്യപ്രതിജ്ഞയ്ക്ക് എതിരെ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചത്.

നാളെ ഉച്ചയ്ക്ക് 3.30നാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 500 ആളുകള്‍ക്ക് മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രവേശനത്തിന് അനുമതിയുള്ളു. അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന വലുപ്പത്തിലാണ് പന്തല്‍. കൊറോണ കാലത്ത് ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.