തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് അവസരം കൊടുത്തതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി പരിചയ സമ്പന്നനായ പുതുമുഖം.
സിപിഎം സംസ്ഥാന സമിതി അംഗം കെ കെ രാഗേഷാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. മുന്‍ രാജ്യസഭാംഗമാണ്. എന്നാൽ നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ തല്‍സ്ഥാനത്ത് തുടരുമെന്നാണ് സൂചന.
എല്‍ഡിഎഫ് മന്ത്രിസഭാഗംങ്ങളുടെ വകുപ്പുകളില്‍ നേരത്തെ ധാരണയായിരുന്നു. ആഭ്യന്തരം, പൊതുഭരണം, വിജിലന്‍സ്,ഐടി, പരിസ്ഥിതി വകുപ്പുകള്‍ പിണറായി തന്നെ കൈകാര്യം ചെയ്യും. കെ എന്‍ ബാലഗോപാല്‍ ധനകാര്യം, വീണ ജോര്‍ജ് ആരോഗ്യം, വ്യവസായം പി രാജീവും കൈകാര്യം ചെയ്യും.