സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള പന്തല്‍ നിര്‍മ്മാണത്തിനിടെ തൊഴിലാളിക്ക് കൊറോണ

തിരുവനന്തപുരം: പിണറായി വിജയന്‍ രണ്ടാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള പന്തല്‍ നിര്‍മ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നയാൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മൂന്ന് പേരെ ക്വാറന്റെനാലാക്കി.

ഇ​ല​ക്‌ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലെ കരാർ ജീ​വ​ന​ക്കാ​ര​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ ര​ണ്ട് ജീ​വ​ന​ക്കാ​രെയാണ് നി​രീ​ക്ഷ​ണ​ത്തി​ലാക്കിയത്‌. ആന്റിജൻ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് രോ​ഗ ബാധ സ്ഥിരീകരിച്ചത്.

നാളെ ഉച്ചയ്ക്ക് 3.30നാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 500 ആളുകള്‍ക്ക് മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രവേശനത്തിന് അനുമതിയുള്ളു. അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന വലുപ്പത്തിലാണ് പന്തല്‍. കൊറോണ കാലത്ത് ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സത്യപ്രതിജ്ഞ ചടങ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.