കെകെ ഷൈ​ല​ജ​ക്കു വേണ്ടി പ്രചാരണമോ? ; ശ്രദ്ധയിൽ പെട്ടില്ല, പാർട്ടി നിലപാട് അന്തിമമാണ്; തീരുമാനത്തിൽ മാറ്റമുണ്ടാകില്ല: എ വിജയരാഘവൻ

തിരുവനന്തപുരം: മന്ത്രിസഭയിൽ കെകെ ഷൈലജയെ ഒഴിവാക്കിയതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. പുതുമുഖങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനം പാർട്ടി ഗൗരവമായി ആലോചിച്ചെടുത്തതാണ് എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടത്.

പാർട്ടി നിലപാട് അന്തിമമാണ്. പാർട്ടി തീരുമാനത്തിൽ മാറ്റമുണ്ടാകില്ല.പാ​ർ​ട്ടി​യു​ടേ​ത് സം​ഘ​ട​നാ​പ​ര​വും രാ​ഷ്ട്രീ​യ​പ​ര​വു​മാ​യ തീ​രു​മാ​ന​മാ​ണ്. അ​തി​ൽ നി​ന്നേ ത​നി​ക്ക് മ​റു​പ​ടി പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ വിജയരാഘവൻ വ്യക്തമാക്കി.

രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. ആർ.ബിന്ദു, വീണ ജോർജ് എന്നീ രണ്ട് വനിതകൾ മന്ത്രി സ്ഥാനങ്ങളിൽ ഉണ്ടാകും. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, വി.എൻ വാസവൻ, വി.ശിവൻകുട്ടി, പി.എ മുഹമ്മദ് റിയാസ്, പി. രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവരുൾപ്പെട്ട പട്ടികയ്ക്കാണ് സിപിഐഎം രൂപം നൽകിയിരിക്കുന്നത്.