എം ബി രാജേഷ് സ്പീക്കറാകും; എല്ലാവരും പുതുമുഖങ്ങള്‍; ശൈലജയെയും ഒഴിവാക്കി

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങള്‍. എം ബി രാജേഷ് സ്പീക്കറാകും. മന്ത്രിസഭയിൽ ഇടം പിടിക്കുമെന്ന് കരുതിയിരുന്ന കെ കെ ഷൈലജയും സിപിഎമ്മിൻ്റെ അവസാന പട്ടികയിൽ ഇല്ല. നേരത്തേ മുതൽ രഹസ്യമാക്കി വച്ചിരുന്ന സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ്റെ ഭാര്യ ആർ ബിന്ദുവിൻ്റെ മന്ത്രി സ്ഥാനവും പിണറായി വിജയന്റെ മകളുടെ ഭർത്താവ് മുഹമ്മദ് റിയാസിൻ്റെ കാര്യത്തിലും തീരുമാനം ഉണ്ടായി.

മന്ത്രിസഭയിലെ പാർട്ടി അംഗങ്ങളെ സംബന്ധിച്ച് സിപിഎം നേതൃയോഗത്തില്‍ ധാരണയായി. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുൾ റഹ്മാൻ, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്.

കെകെ ശൈലജ ഒഴികെ എല്ലാവരെയും ഒഴിവാക്കാന്‍ സിപിഎം തീരുമാനിക്കും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. അത് അവസാനം പുതുമുഖങ്ങൾക്ക് വഴിമാറി. ഇന്നു ചേര്‍ന്ന നേതൃയോഗമാകട്ടെ എല്ലാവരും പുതുമുഖങ്ങള്‍ എന്ന നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.

മന്ത്രിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെകെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സിപിഎം നൽകിയിട്ടുള്ളത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു.

പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സര്‍ക്കാരിൽ ഉള്ളത്. മന്ത്രിമാരുടെ പട്ടിക പാര്‍ട്ടിതിരിച്ച്:

സിപിഎം

  1. പിണറായി വിജയൻ
  2. എം.വി.ഗോവിന്ദൻ
  3. കെ.രാധാകൃഷ്ണൻ
    4.കെ.എൻ ബാലഗോപാൽ
  4. പി.രാജീവ്
  5. വി.എൻ.വാസവൻ
  6. സജി ചെറിയാൻ
  7. വി.ശിവൻ കുട്ടി
  8. മുഹമ്മദ് റിയാസ്
  9. ഡോ.ആർ.ബിന്ദു
  10. വീണാ ജോർജ്
  11. വി.അബ്ദു റഹ്മാൻ

സിപിഐ

  1. പി.പ്രസാദ്
  2. കെ.രാജൻ
  3. ജെ.ചിഞ്ചുറാണി
  4. ജി.ആർ. അനിൽ
  5. റോഷി അഗസ്റ്റിൻ – കേരളാ കോൺഗ്രസ് എം
  6. കെ.കൃഷ്ണൻകുട്ടി – ജെഡിഎസ്
  7. അഹമ്മദ് ദേവർകോവിൽ – ഐഎൻഎൽ
  8. ആൻണി രാജു – ജനാധിപത്യ കേരള കോൺ​ഗ്രസ്
  9. എ.കെ.ശശീന്ദ്രൻ – എൻസിപി