ചൂതാട്ടത്തിനും ആഡംബര ജീവിതത്തിനും പണം ചെലവഴിച്ചു; കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് പണം തട്ടിയ പ്രതി പിടിയിൽ

ബംഗ്ലൂരൂ: പൊതുമേഖലാ ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായത്. അക്കൗണ്ടിൽ തിരിമറി നടത്തി 8 കോടി 13 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

14 മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64, 539 രൂപയാണ് കൈക്കലാക്കിയത്. മാസങ്ങൾക്കു മുൻപു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോർട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജരുടെ പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു.

പ്രതി വിജീഷ് വർഗീസ് ബാങ്കിലെ വ്യക്തിഗത അക്കൗണ്ടുകൾക്ക് പുറമേ ഇൻഷുറൻസ് കമ്പനികളുടെ പണവും തട്ടിയതായി കണ്ടെത്തി. മോട്ടോ‍‍‍ര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ വിധി പ്രകാരം നിക്ഷേപിച്ച പണമാണ് തട്ടിയത്. നാഷ്ണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫര്‍ വഴിയായിരുന്നു തട്ടിപ്പ്.

അതേസമയം തട്ടിയെടുത്ത പണം ചൂതാട്ടത്തിനും ആഡംബര ജീവിതത്തിനും ഷെയ‍ര്‍ മാര്‍ക്കറ്റിനുമാണ് ഉപയോഗിച്ചിരുന്നത്. തട്ടിപ്പ് നടന്ന കാലയളവിൽ പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽ മേഘാലയ സ്വദേശിയായ മോഹിത് ദേവ് സുബേദി എന്നയാളായിരുന്നു മാനേജർ. കൊറോണ വ്യാപനം രൂക്ഷമായ ഘട്ടത്തിൽ മാനേജ‍ര്‍ നാട്ടിലേക്ക് പോയി. ഈ അവസരം മുതലെടുത്തായിരുന്നു തട്ടിപ്പ്.

സ്വന്തം പേരിലുളള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 68 തവണയാണ് പ്രതി പണം നിക്ഷേപിച്ചത്. ഇതര ദേശസാൽകൃത ബാങ്കുകളുടെ കൊച്ചി നേവൽ ബേസ്, കൊട്ടാരക്കര, കുന്നിക്കോട് എന്നീ ശാഖകളിലെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് തട്ടിപ്പിലൂടെ കണ്ടെത്തിയ പണം അയച്ചത്. ഭാര്യ സൂര്യാ താര വർഗീസിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രം വിജീഷ് 39 തവണയാണ് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചത്. ഇതു കൂടാതെ വിജീഷിൻ്റെ അമ്മ ജോളിക്കുട്ടിയുടെയും, ഭാര്യാ പിതാവ് കൊട്ടാരക്കര സ്വദേശി ജോർജ്ജ് ഡി എന്നിവരുടെ അക്കൗണ്ടുകളിലേക്കും ലക്ഷങ്ങൾ നിക്ഷേപിച്ചു.

അപഹരിച്ച പണം വലിയ തോതിൽ ഓൺ ലൈൻ റമ്മികളിക്ക് ഉപയോഗിച്ചതായും, ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിച്ചതായും, വിവിധ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വാങ്ങാനും ഉപയോഗിച്ചതായി അന്വേഷണം സംഘം കണ്ടെത്തി.

വിജീഷ് വർഗീസിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇത് സംബന്ധിച്ച നിരവധി എസ്എംഎസ്സുകൾ ഇയാളുടെ ഫോണിലേക്ക് വന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഏപ്രിൽ മാസം നടത്തിയ ബാങ്ക് ഓഡിറ്റിങ്ങിലാണ് ഇയാൾ നടത്തിയ എട്ടേകാൽ കോടി രൂപയുടെ തട്ടിപ്പ് പുറത്തായത്. നിലവിൽ
വിജീഷ് വർഗീസ് മാത്രമാണ് പ്രതി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.Update ബംഗ്ലൂരൂ: പൊതുമേഖലാ ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായത്. അക്കൗണ്ടിൽ തിരിമറി നടത്തി 8 കോടി 13 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 14 മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64, 539 രൂപയാണ് കൈക്കലാക്കിയത്. മാസങ്ങൾക്കു മുൻപു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോർട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജരുടെ പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു. പ്രതി വിജീഷ് വർഗീസ് ബാങ്കിലെ വ്യക്തിഗത അക്കൗണ്ടുകൾക്ക് പുറമേ ഇൻഷുറൻസ് കമ്പനികളുടെ പണവും തട്ടിയതായി കണ്ടെത്തി. മോട്ടോ‍‍‍ര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ വിധി പ്രകാരം നിക്ഷേപിച്ച പണമാണ് തട്ടിയത്. നാഷ്ണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫര്‍ വഴിയായിരുന്നു തട്ടിപ്പ്. അതേസമയം തട്ടിയെടുത്ത പണം ചൂതാട്ടത്തിനും ആഡംബര ജീവിതത്തിനും ഷെയ‍ര്‍ മാര്‍ക്കറ്റിനുമാണ് ഉപയോഗിച്ചിരുന്നത്. തട്ടിപ്പ് നടന്ന കാലയളവിൽ പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽ മേഘാലയ സ്വദേശിയായ മോഹിത് ദേവ് സുബേദി എന്നയാളായിരുന്നു മാനേജർ. കൊറോണ വ്യാപനം രൂക്ഷമായ ഘട്ടത്തിൽ മാനേജ‍ര്‍ നാട്ടിലേക്ക് പോയി. ഈ അവസരം മുതലെടുത്തായിരുന്നു തട്ടിപ്പ്. സ്വന്തം പേരിലുളള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 68 തവണയാണ് പ്രതി പണം നിക്ഷേപിച്ചത്. ഇതര ദേശസാൽകൃത ബാങ്കുകളുടെ കൊച്ചി നേവൽ ബേസ്, കൊട്ടാരക്കര, കുന്നിക്കോട് എന്നീ ശാഖകളിലെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് തട്ടിപ്പിലൂടെ കണ്ടെത്തിയ പണം അയച്ചത്. ഭാര്യ സൂര്യാ താര വർഗീസിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രം വിജീഷ് 39 തവണയാണ് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചത്. ഇതു കൂടാതെ വിജീഷിൻ്റെ അമ്മ ജോളിക്കുട്ടിയുടെയും, ഭാര്യാ പിതാവ് കൊട്ടാരക്കര സ്വദേശി ജോർജ്ജ് ഡി എന്നിവരുടെ അക്കൗണ്ടുകളിലേക്കും ലക്ഷങ്ങൾ നിക്ഷേപിച്ചു. അപഹരിച്ച പണം വലിയ തോതിൽ ഓൺ ലൈൻ റമ്മികളിക്ക് ഉപയോഗിച്ചതായും, ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിച്ചതായും, വിവിധ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വാങ്ങാനും ഉപയോഗിച്ചതായി അന്വേഷണം സംഘം കണ്ടെത്തി. വിജീഷ് വർഗീസിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇത് സംബന്ധിച്ച നിരവധി എസ്എംഎസ്സുകൾ ഇയാളുടെ ഫോണിലേക്ക് വന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഏപ്രിൽ മാസം നടത്തിയ ബാങ്ക് ഓഡിറ്റിങ്ങിലാണ് ഇയാൾ നടത്തിയ എട്ടേകാൽ കോടി രൂപയുടെ തട്ടിപ്പ് പുറത്തായത്. നിലവിൽ വിജീഷ് വർഗീസ് മാത്രമാണ് പ്രതി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.