മന്ത്രിസഭയിൽ യു​വാക്കൾക്കും പു​തു​മു​ഖ​ങ്ങ​ൾ​ക്കും പ്രാ​മു​ഖ്യം ന​ൽ​കാ​ൻ സിപിഎമ്മും സിപിഐയും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ യു​വാക്കൾക്കും പു​തു​മു​ഖ​ങ്ങ​ൾ​ക്കും പ്രാ​മു​ഖ്യം ന​ൽ​കാ​ൻ സിപിഎമ്മും സിപിഐയും. നിലവിലെ മന്ത്രിമാരെ അ​നി​വാ​ര്യ​മാ​ണെ​ങ്കി​ൽ മാ​ത്രം വീ​ണ്ടും ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മ​തി​യെ​ന്നാണ് സിപിഎമ്മിലെ ധാ​ര​ണ​.

മേ​യ്​ 18ന്​ ​ ചേരുന്ന സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യി​ലാ​വും സിപിഐ മ​ന്ത്രി​മാ​രെ നി​ർ​ദേ​ശി​ക്കു​ക. പി​ന്നാ​ലെ ഓൺ​ലൈ​നാ​യി ചേ​രു​ന്ന സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കും. ക​ഴി​ഞ്ഞ സർക്കാരിലും മ​ന്ത്രി​മാ​രെ അ​പ്പാ​ടെ മാ​റ്റു​ന്ന നി​ല​യാ​ണ്​ സിപി ഐ അനുവർത്തിച്ചത്.

ത​ങ്ങ​ളു​ടെ 12 മ​ന്ത്രി​മാ​രെ തീ​രു​മാ​നി​ക്കു​ന്ന​തി​ന്​ ഇന്നോ നാളെയോ സിപിഎം അ​വൈ​ല​ബി​ൾ പിബി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തും. സിപിഎം സം​സ്ഥാ​ന സെ​ക്ര​ട്ടറി​യ​റ്റും തു​ട​ർ​ന്ന്​ സം​സ്ഥാ​ന​സ​മി​തി​യും 18ന്​ ​രാ​വി​ലെ ചേ​രും. പി​ന്നാ​ലെ നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന്​​ നേ​താ​വാ​യി പി​ണ​റാ​യി വി​ജ​യ​നെ തെ​ര​ഞ്ഞെ​ടു​ക്കും. മേ​യ്​ 18ന്​ ​ചേ​രു​ന്ന ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​യോ​ഗം അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കും.

ഉ​ച്ച​ക്ക്​ ശേ​ഷം എ​ൽ.​ഡി.​എ​ഫ്​ പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി യോ​ഗം ചേരും. പ​ര​മാ​വ​ധി പു​തു​മു​ഖ​ങ്ങ​ൾ വേ​ണ​മെ​ന്ന ധാ​ര​ണ​യാ​ണ് സി.​പി.​എം നേ​തൃ​ത്വ​ത്തി​ൽ​ ഉ​രു​ത്തി​രി​യു​ന്ന​ത്. എം.​വി. ഗോ​വി​ന്ദ​ൻ, കെ. ​രാ​ധാ​കൃ​ഷ്​​ണ​ൻ, പി. ​രാ​ജീ​വ്, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, വി.​എ​ൻ. വാ​സ​വ​ൻ, എം.​ബി. രാ​ജേ​ഷ്​ അ​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ്​ മു​ൻ​തൂ​ക്കം. സം​ഘ​ട​ന, ഭ​ര​ണ​ത​ല​ങ്ങ​ളി​ൽ പ്രാ​യം കു​റ​ഞ്ഞ പു​തു​മു​ഖ​ങ്ങ​ളെ കൊ​ണ്ടു​വ​ന്ന്​ പ​രി​ച​യ​സ​മ്പ​ന്ന​രാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.

വീ​ണ ജോ​ർ​ജ്, കാ​ന​ത്തി​ൽ ജ​മീ​ല, യു. ​പ്ര​തി​ഭ അ​ട​ക്ക​മു​ള്ള​വ​രും പു​തു​മു​ഖ​ങ്ങ​ളു​ടെ നി​ര​യും സി.​പി.​എ​മ്മി​ൽ ജ​യി​ച്ച്​ വ​ന്നി​ട്ടു​ണ്ട്. ഇവർക്കും അർഹമായ പരിഗണന നൽകിയേക്കും.

മു​തി​ർ​ന്ന നേ​താ​വാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്​ വീ​ണ്ടും അ​വ​സ​രം ന​ൽ​കാ​ൻ നി​ർ​വാ​ഹ​ക​സ​മി​തി​യും കൗ​ൺ​സി​ലും തീ​രു​മാ​നി​ക്കേ​ണ്ടി​വ​രും. പി. ​പ്ര​സാ​ദ്, ചി​ഞ്ചു​റാ​ണി, കെ. ​രാ​ജ​ൻ, ചി​റ്റ​യം ഗോ​പ​കു​മാ​ർ, പി.​എ​സ്. സു​പാ​ൽ, സി.​കെ. ആ​ശ എ​ന്നി​വ​ർ​ക്കാ​ണ്​ പ്രാ​മു​ഖ്യം. ഘടകകക്ഷി മന്ത്രിമാരുടെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.