കേരളത്തിനുള്ള ഓക്സിജൻ വിഹിതം കേന്ദ്ര സർക്കാർ വർധിപ്പിച്ചു; 60 ശതമാനത്തിൻ്റെ വർധന

കൊച്ചി: കേരളത്തിനുള്ള ഓക്സിജൻ വിഹിതം കേന്ദ്ര സർക്കാർ വർധിപ്പിച്ചു. 223 മെട്രിക് ടണ്ണിൽ നിന്നും 358 മെട്രിക് ടണ്ണായാണ് വർധിപ്പിച്ചത്. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഓക്സിജൻ വിഹിതം ഉയർത്തിയത്.

ഇത് സംബന്ധിച്ച് ഉത്തരവ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പ്രധാനമായും ബെല്ലാരി, കഞ്ചിക്കോട്, ജംഷേഠ്പുർ, റൂർക്കേല തുടങ്ങിയ പ്ലാന്റുകളിൽ നിന്നായിരിക്കും അധിക ഓക്സിജൻ ലഭിക്കുക. ഓക്സിജൻ വിഹിതം വർധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തവായെങ്കിലും ഇവ സംസ്ഥാനത്ത് എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഇനി വേണ്ടത്. ടാങ്കറുകൾ പലപ്പോഴും കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്.

അതേസമയം കേരളത്തിൽ മെയ് 14, 15 തീയതികളിൽ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊറോണ കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ഓക്സിജൻ വിഹിതം ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിനുള്ള പ്രതിദിന ഓക്സിജൻ വിഹിതം 135 മെട്രിക് ടൺ കൂടി വർധിപ്പിച്ചത്. നേരത്തെ 223 മെട്രിക് ടണ്ണായിരുന്നു ഇത്.

പ്രതിദിനം 212.34 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ പ്രതിദിന ആവശ്യം 423.6 ടൺ വരെ ഉയരാമെന്നാണ് ശാസ്ത്രീയ അനുമാനം. കേരളത്തിലെ ആശുപത്രികളിൽ ഇപ്പോഴുള്ള ഓക്സിജൻ സ്റ്റോക്ക് 24 മണിക്കൂർ നേരത്തേക്കുപോലും തികയില്ല. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൊച്ചി: കേരളത്തിനുള്ള ഓക്സിജൻ വിഹിതം കേന്ദ്ര സർക്കാർ വർധിപ്പിച്ചു. 223 മെട്രിക് ടണ്ണിൽ നിന്നും 358 മെട്രിക് ടണ്ണായാണ് വർധിപ്പിച്ചത്. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഓക്സിജൻ വിഹിതം ഉയർത്തിയത്. ഇത് സംബന്ധിച്ച് ഉത്തരവ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പ്രധാനമായും ബെല്ലാരി, കഞ്ചിക്കോട്, ജംഷേഠ്പുർ, റൂർക്കേല തുടങ്ങിയ പ്ലാന്റുകളിൽ നിന്നായിരിക്കും അധിക ഓക്സിജൻ ലഭിക്കുക. ഓക്സിജൻ വിഹിതം വർധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തവായെങ്കിലും ഇവ സംസ്ഥാനത്ത് എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഇനി വേണ്ടത്. ടാങ്കറുകൾ പലപ്പോഴും കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്. അതേസമയം കേരളത്തിൽ മെയ് 14, 15 തീയതികളിൽ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊറോണ കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ഓക്സിജൻ വിഹിതം ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിനുള്ള പ്രതിദിന ഓക്സിജൻ വിഹിതം 135 മെട്രിക് ടൺ കൂടി വർധിപ്പിച്ചത്. നേരത്തെ 223 മെട്രിക് ടണ്ണായിരുന്നു ഇത്. പ്രതിദിനം 212.34 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ പ്രതിദിന ആവശ്യം 423.6 ടൺ വരെ ഉയരാമെന്നാണ് ശാസ്ത്രീയ അനുമാനം. കേരളത്തിലെ ആശുപത്രികളിൽ ഇപ്പോഴുള്ള ഓക്സിജൻ സ്റ്റോക്ക് 24 മണിക്കൂർ നേരത്തേക്കുപോലും തികയില്ല. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.