കാസര്‍കോട്ടെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക

കാസര്‍കോട്: ജില്ലയിലെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനാകില്ലെന്ന് കര്‍ണാടക. ദക്ഷിണ കന്നഡ ഭരണകൂടമാണ് അറിയിച്ചിരിക്കുന്നത്. മംഗളൂരുവില്‍ രോഗികളുടെ എണം കൂടിയ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിശദീകരണം.

കാസര്‍കോട്ടെ പല ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയല്‍ ജില്ലകളില്‍ നിന്ന് ഓക്‌സിജന്‍ എത്തിച്ചാണ് ക്ഷാമം പരിഹരിച്ചത്. കര്‍ണാടക സ്വീകരിച്ച നിലപാടിന് സമാനമായ നിലപാട് കഴിഞ്ഞദിവസം കേരളവും സ്വീകരിച്ചിരുന്നു.

കേരളത്തിൽ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ പുറത്തേക്ക് അയയ്ക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.