കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്ന നെല്ല് നാല്​ ദിവസത്തിനുള്ളിൽ സംഭരിക്കും; ഉദ്യോഗസ്ഥർക്ക് ചുമതല

ആ​ല​പ്പു​ഴ: കുട്ടനാട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ല് നാ​ലു​ദി​വ​സ​ത്തി​നു​ള്ളി​ൽ സം​ഭ​രി​ക്കാ​ൻ തീ​രു​മാ​നം. ക​ല​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ല് സം​ഭ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കാ​ൻ കൃ​ഷി അ​സിസ്റ്റൻ്റ് ഡ​യ​റ​ക്ട​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. മി​ല്ലു​ക​ളെ കൊണ്ട് നെ​ല്ല് എ​ടു​പ്പി​ക്കാ​നും ത​ർ​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​മാ​യി സം​സാ​രി​ച്ച്‌ സം​ഭ​ര​ണം സു​ഗ​മ​മാ​ക്കാ​നും വേ​ഗ​ത്തി​ലാ​ക്കാ​നും അ​ത​തു മേ​ഖ​ല​യി​ലെ ഡ​യ​റ​ക്ട​ർ​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും. കൃ​ഷി ഓ​ഫി​സ​ർ​മാ​ർ ഇ​തി​നാ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കും. ജി​ല്ല​യി​ൽ 1.30 ല​ക്ഷം മെ​ട്രി​ക് ട​ൺ നെ​ല്ല് സം​ഭ​രി​ച്ചു​ക​ഴി​ഞ്ഞ​താ​യും ഇ​നി 4000 മെ​ട്രി​ക് ട​ൺ നെ​ല്ലാ​ണ് വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി സം​ഭ​രി​ക്കാ​നു​ള്ള​തെ​ന്നും പാ​ഡി മാ​ർ​ക്ക​റ്റി​ങ് ഓ​ഫി​സ​ർ മാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു.

900 മെ​ട്രി​ക് ട​ൺ നെ​ല്ല് കൊ​യ്യാ​നു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ത​ർ​ക്കം പ​രി​ഹ​രി​ച്ച്‌ നെ​ല്ലെ​ടു​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യും പാ​ഡി മാ​ർ​ക്ക​റ്റി​ങ് ഓ​ഫി​സ​ർ പ​റ​ഞ്ഞു. ഗു​ണ​നി​ല​വാ​ര​പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ച്ച്‌ വേ​ഗ​ത്തി​ൽ നെ​ല്ലു​സം​ഭ​ര​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നും കൊ​യ്യാ​നു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന് മു​ൻ​കൂ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​ല​ക്ട​ർ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ർ​ക്കും അ​സി. ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും പാ​ഡി മാ​ർ​ക്ക​റ്റി​ങ്​ ഓ​ഫി​സ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

നിയുക്ത എം എൽ എ മാരായ തോമസ് കെ തോമസ്, എച്ച് സലാം . പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ർ അ​ലി​നി ആ​ൻ​റ​ണി, കൃ​ഷി അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ​മാ​ർ, കൃ​ഷി ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.