വി​വി​ധ ജ​യി​ലു​ക​ളിലെ 1,500ഓ​ളം ത​ട​വു​പു​ള്ളി​ക​ൾ​ക്ക് ഉ​ട​ൻ പ​രോ​ൾ ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന 1,500ഓ​ളം ത​ട​വു​കാ​ർ​ക്ക് ഉ​ട​ൻ പ​രോ​ൾ ന​ൽ​കാ​ൻ ഉ​ത്ത​ര​വ്. 350 വി​ചാ​ര​ണ ത​ട​വു​കാ​രെ ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​ൽ വി​ടാ​നും തീ​രു​മാ​ന​മാ​യി. ത​ട​വു പു​ള്ളി​ക​ളെ എ​ത്ര​യും പെ​ട്ട​ന്ന് മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ജ​യി​ൽ ഡി​ജി​പി വി​വി​ധ ജ​യി​ൽ മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

90 ദി​വ​സ​മാ​ണ് പ​രോ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ​രീ​തി​യി​ൽ ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവർ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു.

സുപ്രീംകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രണ്ടാം തരംഗത്തിൽ ജയിലുകളിൽ വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തിലാണ് വീണ്ടും പരമാവധി ജയിൽവാസികൾക്ക് പരോൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.