ന്യൂഡെൽഹി: ഭാരത്കോ ബയോടെക് കോവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല. മെയ് ആദ്യം മുതൽ നേരിട്ട് വാക്സീൻ നൽകിവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യയിൽ നിന്നും ആന്ധ്രയും , തെലങ്കാനയും തമിഴ്നാടുമാണുള്ളത്.
മഹാരാഷ്ട്രയും, ഡെൽഹിയും ഗുജറാത്തുമടക്കം ആകെ 14 സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സീൻ നൽകുക. ഈ സംസ്ഥാനങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചു.
അതേസമയം മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു. 25 ലക്ഷം ഡോസ് വാക്സീനാണ് കേരളം ആവശ്യപ്പെട്ടത്. ഭാരത് ബയോടെക്കുമായി ചർച്ച തുടരുമെന്ന് സർക്കാർ അറിയിച്ചു.