കൊറോണ ചികിത്സയിലായിരുന്ന ​ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു

ആലപ്പുഴ: കൊറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന ​ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ആലപ്പുഴ കണ്ടല്ലൂർ തെക്ക് പന്നാമുറിയിൽ (കൃഷ്ണഭവനം) കൃഷ്ണൻകുട്ടി(70), ഭാര്യ സരസ്വതി (69) എന്നിവരാണ് ഒരേ ദിവസം മരണത്തിന് കീഴടങ്ങിയത്. കൃഷ്ണൻകുട്ടി വ്യാഴാഴ്ച രാവിലെയും സരസ്വതി രാത്രിയുമാണ് മരിച്ചത്.

കൃഷ്ണൻകുട്ടി വ്യാഴാഴ്ച പുലർച്ചെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വണ്ടാനം മെഡിക്കൽ കോളജിൽ വച്ചുതന്നെയാണ് സരസ്വതിയും മരണപ്പെട്ടത്.

കൃഷ്ണൻകുട്ടിയുടെ അമ്മയും മകളും അടക്കം കുടുംബത്തിലെ നാല് പേർക്കാണ് രോഗം പിടിപെട്ടത്. രണ്ടാഴ്ചയോളമായി എല്ലാവരും ചികിത്സയിൽ ആയിരുന്നു. അമ്മയും മകളും കൊറോണ മുക്തരായിരുന്നു. കൃഷ്ണൻകുട്ടിയുടെ മൃതദേഹം വ്യാഴാഴ്ചയും സരസ്വതിയുടേത് വെളളിയാഴ്ച വൈകീട്ടും കൊറോണ മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.