ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐഎഎസ്‌കാരി. കോട്ടയം പാലാ പൂവരണി സ്വദേശിയായ അനു ജോർജാണ് പുതിയ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. നിലവിൽ ചെന്നൈയിൽ അഡീഷണൽ സെക്രട്ടറി- പ്രട്ടോക്കോൾ വിഭാഗത്തിലാണ് അനു ജോർജ് സേവനമനുഷ്ടിച്ചിരുന്നത്.
തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അനു, ജെഎൻയുവിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ൽ ഇന്ത്യൻ റവന്യൂ സർവീസ് ലഭിച്ച അനു 2003ൽ 25-ആം റാങ്കോടെ ഐഎഎസ് നേടി.
തിരുപ്പത്തൂർ, കടലൂർ ജില്ലകളിൽ അസിസ്റ്റന്റ് കളക്ടർ പദവിയടക്കം വിവിധ മേഖലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൊറോണ അടക്കമുള്ള മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവി കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാണ്.