കേരളത്തിൽ കൊറോണ വ്യാപനം അതിശക്തം; സർക്കാർ ആശുപത്രികളിൽ ഐസിയു വെൻറിലേറ്ററുകൾ നിറഞ്ഞു; കൊറോണ സംബന്ധമായ കാര്യങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ

തിരുവനന്തപുരം: സംസഥാനത്ത് കൊറോണ ഉയരുന്ന സാഹചര്യത്തിൽ സർക്കാർ മേഖലയിൽ കൊറോണ ചികിൽസക്കായി മാറ്റിയ ഐസിയുകളും വെൻറിലേറ്ററുകളും നിറയുന്നു. സ്വകാര്യ മേഖലയിൽ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. ഇനി രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയാൽ തീവ്ര പരിചരണം അവതാളത്തിലാകും.

കേരളത്തിൽ കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം ശക്തമായതോടെ തലസ്ഥാന നഗരി ആശങ്കയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ ഐസിയു നിറഞ്ഞു. കടുത്ത വെന്റിലേറ്റർ ക്ഷാമവും സംസ്ഥാന വ്യാപകമായി അനുഭവപ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലെയും സ്ഥിതി സമാനമാണ്. സർക്കാർ ആശുപത്രികളിൽ ഐസിയുവും, വെന്റിലേറ്ററുകളും നിറയുന്ന സാഹചര്യമാണ് നിലവിലുളളത്. സ്വകാര്യ മേഖലയിലെ 85% കിടക്കകളും നിറഞ്ഞു കഴിഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം 30,000ത്തിൽ അധികം റിപ്പോർട്ട് ചെയ്യുമ്പോൾ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നതാണ് വെല്ലുവിളിയാകുന്നത്.

കോഴിക്കോട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ വെന്റിലേറ്ററുകൾ നിറഞ്ഞു കഴിഞ്ഞെന്നാണ് റിപ്പോർട്ട്. ഐസിയു കിടക്കളും ഒഴിവില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി വെന്റിലേറ്റർ സൗകര്യവും ലഭ്യമല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. കടുത്ത ന്യുമോണിയയും മറ്റ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും മൂലം നിരവധിയാളുകൾക്ക് ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ വേണ്ടിവരുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊറോണ ചികിൽസക്കായി ആകെയുള്ള 161 ഐസിയു കിടക്കകളിലും ഇപ്പോൾ രോഗികളുണ്ട്. 138 വെൻറിലേറ്ററുകളിൽ 4 എണ്ണം മാത്രം ഒഴിഞ്ഞു കിടക്കുന്നു. 429 ഓക്‌സിജൻ കിടക്കകളിൽ 90ശതമാനവും നിറഞ്ഞു.

പാരിപ്പള്ളി മെഡിക്കൽ കോളജിൽ ആകെയുള്ള 52 ഐസിയു കിടക്കകളിലും രോഗികളുണ്ട്. 38 വെൻറിലേറ്ററുകളിൽ 26 എണ്ണത്തിൽ രോഗികൾ. 60 ഓക്‌സിജൻ കിടക്കകളിൽ 54ഉം രോഗികൾ. കോഴിക്കോട് മെഡിക്കൽ കോളജിൽ 36 ഐസിയു കിടക്കകളിൽ 7 എണ്ണം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. 40 വെൻറിലേറ്ററുകളിൽ 31ലും രോഗികൾ. 200 ഓക്‌സിജൻ കിടക്കകളിൽ രോഗികളില്ലാത്തത് 22 എണ്ണത്തിൽ.

ആലപ്പുഴയിലും സ്ഥിതി മോശമാണ്. 76 ഐസിയു കിടക്കകളിൽ 34 എണ്ണത്തിൽ രോഗികൾ. വെൻറിലേറ്ററുകളിൽ 11പേർ. 138 ഓക്‌സിജൻ കിടക്കകളും നിറഞ്ഞു. ജില്ലാ ജനറൽ ആശുപത്രികളിലുള്ള ഐസിയു വെൻറിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഇതോടെ സർക്കാർ മേഖലയിലേക്ക് ഇനി രോഗികളെത്തിയാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്.

കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനാണ് നിർദേശമെങ്കിലും പരമാവധി സ്ഥലവും വാർഡുകളും കൊറോണ ചികിൽസക്കായി മാറ്റിക്കഴിഞ്ഞു. ഇനിയും ഓക്‌സിജൻ കിടക്കകൾ തയാറാക്കിയാൽ ഓക്‌സിജൻ പമ്പ് ചെയ്യുന്നതിൻ്റെ ശക്തി കുറയുമെന്ന ആശങ്കയുമുണ്ട്. സ്വകാര്യ ആശുപത്രികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

ഭൂരിഭാഗം ആശുപത്രികളിലും ഐസിയു വെൻറിലേറ്റർ കിട്ടാനില്ല. നിലവിൽ 28115 രോഗികളാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ1975 രോഗികൾ ഐസിയുകളിലും 756 രോഗികൾ വെൻറിലേറ്ററുകളിലുമുണ്ട്.

ജില്ലാ തലത്തിൽ കൺട്രോൾ റൂമുകളും ഓക്സിജൻ വാർ റൂമുകളും ആരംഭിച്ചു

കേരളത്തിലെ കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊറോണ സംബന്ധമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ജില്ലാ തലത്തിൽ കൺട്രോൾ റൂമുകളും ഓക്സിജൻ വാർ റൂമുകളും ആരംഭിച്ചു. കൊറോണ ബാധിച്ചവർക്ക് ആശുപത്രി, സിഎഫ്‌എൽടിസി എന്നിവിടങ്ങളിൽ കിടക്കകൾ ആവശ്യം വരുന്ന സാഹചര്യങ്ങളിലും മറ്റു അടിയന്തര സാഹചര്യങ്ങളിലും വിളിക്കാനാണ് കൺട്രോൾ റൂമുകൾ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായാണ് ഓക്സിജൻ വാർ റൂമുകൾ. ഓരോ ജില്ലയിലേയും ആളുകൾ അതാത് കൺട്രോൾ റൂമുകളിൽ വേണം വിളിക്കാൻ. ഓരോ ജില്ലകളിലെ കൺട്രോൾ റൂം/ ഓക്സിജൻ വാർ റൂം നമ്പറുകൾ ജില്ല തിരിച്ച്‌ താഴെ നൽകിയിരിക്കുന്നു.

കൊറോണ കൺട്രോൾ റൂം/ ഓക്സിജൻ വാർ റൂം നമ്പറുകൾ ജില്ല തിരിച്ച്‌

തിരുവനന്തപുരം (കൺട്രോൾ റൂം) – 9188610100, 1077, 0471 2779000 ഓക്സിജൻ വാർ റൂം – 7592939426, 7592949448
കൊല്ലം (കൺട്രോൾ റൂം) – 0474 2797609, 8589015556 ഓക്സിജൻ വാർ റൂം – 7592003857
ആലപ്പുഴ (കൺട്രോൾ റൂം) – 04772239999 ഓക്സിജൻ വാർ റൂം – 7594041555
പത്തനംതിട്ട (കൺട്രോൾ റൂം) – 0468 2222515, 0668 2228220 ഓക്സിജൻ വാർ റൂം – 1077
ഇടുക്കി (കൺട്രോൾ റൂം) – 18004255640, 0468 22322220, 0468 2233118 ഓക്സിജൻ വാർ റൂം – 18004255640
കോട്ടയം (കൺട്രോൾ റൂം) – 9188610014, 9188610016, 0481 2304800, 0481 2583200, 0481 2566100, 0481 2566700, 0481 2561300 ഓക്സിജൻ വാർ റൂം – 0481 2567390
എറണാകുളം (കൺട്രോൾ റൂം) – 0484 2368702, 0484 2368802, 0484 2368902, 9072303275, 9072303276 (അതിഥി തൊഴിലാളികൾക്ക്) , 9400021077 (വാട്സാപ്പ്) ഓക്സിജൻ വാർ റൂം – 7594046167
തൃശൂർ (കൺട്രോൾ റൂം) – 9400066921, 9400066922, 9400066923 ഓക്സിജൻ വാർ റൂം – 7034099922
പാലക്കാട് (കൺട്രോൾ റൂം) – 0491 2505264, 0491 2505189 ഓക്സിജൻ വാർ റൂം – 04912510577
മലപ്പുറം (കൺട്രോൾ റൂം) – 0483 2737858, 0483 2737857, 0483 2733251, 0483 2733252, 0483 2733253 ഓക്സിജൻ വാർ റൂം – 9446238577
കോഴിക്കോട് (കൺട്രോൾ റൂം) – 0495 2371471, 0495 2376063, 0495 2371002 (കളക്ടറേറ്റ്), 0495 2377300, 0495 2376900, 0495 2376901, 0495 2376902 (ആംബുലൻസ്) ഓക്സിജൻ വാർ റൂം – 7594001419
കണ്ണൂർ (കൺട്രോൾ റൂം) – 0497 2700194, 0497 2713437 ഓക്സിജൻ വാർ റൂം – 9400066062, 9400066616
വയനാട് (കൺട്രോൾ റൂം) – 04936 202343, 04936 202375 ഓക്സിജൻ വാർ റൂം – 9526831678
കാസർകോട് (കൺട്രോൾ റൂം) – 9061076590, 9061078026 ഓക്സിജൻ വാർ റൂം – 9946000293