തിരുവനന്തപുരം: കൊറോണ ചികിത്സയ്ക്കു 50 ശതമാനം കിടക്കകൾ മാറ്റിവയ്ക്കണമെന്ന നിര്‍ദേശം പാലിക്കാത്ത ആറു സ്വകാര്യ ആശുപത്രികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ്. തിരുവനന്തപുരം ജില്ലയിലെ ആശുപത്രികൾക്കാണ് ദുരന്ത നിവാരണ അതോറിറ്റി നോട്ടീസ് നൽകിയത്.
ആശുപത്രികള്‍ 24 മണിക്കൂറിനകം മതിയായ കാരണം കാണിച്ചില്ലെങ്കില്‍ ദുരന്ത നിവാരണ നിയമ പ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും നടപടി സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.
കൊറോണ വ്യാപന സാഹചര്യത്തില്‍ ജില്ലയില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണു സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കൊറോണ ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്നു കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍ദേശം നല്‍കിയത്.
ചില ആശുപത്രികള്‍ ഇതു പാലിക്കുന്നില്ലെന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതെന്നു ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ പറഞ്ഞു.