ആ​ല​പ്പു​ഴ ഡിസിസി അ​ധ്യ​ക്ഷ സ്ഥാ​നം എം ​ലി​ജു രാ​ജി​വച്ചു

ആ​ല​പ്പു​ഴ: ജില്ലയിലെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യുഡിഎഫിൻ്റെ ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ ആ​ല​പ്പു​ഴ ജി​ല്ലാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വെ​ച്ച് എം. ​ലി​ജു. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണ് രാ​ജി. അമ്പലപ്പുഴയിൽ മൽസരിച്ച ലിജുവും പതിനായിരത്തിലേറെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ലിജുവിൻ്റെ മൂന്നാമത്തെ മൽസരമായിരുന്നു ഇത്തവണത്തേത്. മുമ്പ് ഒരു തവണ കായംകുളത്തും 2016ൽ അമ്പലപ്പുഴയിലുമായിരുന്നു ലിജു മൽസരിച്ച് പരാജയപ്പെട്ടത്. ഹൈക്കമാൻഡ് പ്രത്യേക അനുമതി നൽകിയാണ് ഇക്കുറി ലിജുവിനെ മൽസരിപ്പിച്ചത്.

ആ​ല​പ്പു​ഴ​യി​ലെ ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ട്ടി​ട​ത്തും യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഹ​രി​പ്പാ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ത്ര​മാ​ണ് പി​ടി​ച്ചു നി​ന്ന​ത്. ഏറ്റവും കുറവ് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ തോറ്റത് കായംകുളത്തും കുട്ടനാട്ടിലുമായിരുന്നു.