വിജയം ഉറപ്പിച്ച് മന്ത്രിമാരായ എം.എം. മണിയും കെ. കൃഷ്ണൻകുട്ടിയും

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ലീഡ് കുത്തനെ ഉയർത്തി മന്ത്രിമാരായ എം.എം. മണിയും കെ. കൃഷ്ണൻകുട്ടിയും. വോട്ടെണ്ണൽ തുടങ്ങി മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ ചിറ്റൂർ മണ്ഡലത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ലീഡ് പതിനായിരം കടന്നു. യു.ഡി.എഫിന്റെ സുമേഷ് അച്യുതനാണ് ഇവിടെ രണ്ടാമത്.

അതിനിടെ, ഉടുമ്പൻചോലയിൽ മന്ത്രി എം.എം. മണി തുടർച്ചയായ രണ്ടാം തവണയും വിജയമുറപ്പിച്ചു. 2016-ൽ വെറും 1109 വോട്ടിനാണ് എംഎം മണി ഉടുമ്പൻചോലയിൽനിന്ന് വിജയിച്ചത്. എന്നാൽ ഇത്തവണ വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടന്നപ്പോൾ തന്നെ എംഎം മണിയുടെ ലീഡ് 17000 കടന്നു. യു.ഡി.എഫിന്റെ ഇ.എം. അഗസ്തിയാണ് ഇവിടെ രണ്ടാമത്.