40 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് സംസ്ഥാനത്ത് ഇടത് തരംഗം

തിരുവനന്തപുരം: കേരളസംസ്ഥാനം ഉടലെടുത്തശേഷമുള്ള ഏറെ പ്രാധാന്യം അർഹിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. എൽഡിഎഫിന് വൻവിജയം നൽകാൻ നാടും നഗരവും ഒരുമിച്ചെന്ന് ഫലം വ്യക്തമാക്കുന്നു. നൂറിലധികം സീറ്റോടെ എൽ.ഡി.എഫിനെ ജനങ്ങൾ അധികാരത്തിലേറ്റുമെന്നായിരിന്നു നേതാക്കൾ പറഞ്ഞിരുന്നത്. മുന്നണി വിലയിരുത്തിയതും അതുതന്നെയായിരുന്നു.

ഇപ്പോഴത്തെ ഫല സൂചനകൾ നൽകുന്നത്, 90 ലേറെസീറ്റുകൾ നേടി ഇടതുപക്ഷം തന്നെ അധികാരത്തിൽ വരുമെന്നാണ്. സർക്കാർ രൂപവത്‌കരിക്കുന്നതിന് വലിയ ജനസമ്മതിയാണ് എൽ.ഡി.എഫിന് ലഭിച്ചത്. 40 വർഷത്തെ ചരിത്രമാണ് എൽ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികൾക്ക് മാറി മാറി അവസരം നൽകിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു. ഉ​ച്ച​യ്ക്ക് 12 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 91 സീ​റ്റു​ക​ളി​ലാ​ണ് എ​ൽ​ഡി​എ​ഫ് മു​ന്നേ​റ്റം തു​ട​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​കെ ഇ​ട​തു ത​രം​ഗ​മാ​ണ് അ​ല​യ​ടി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ പ​ത്തോ​ളം ജി​ല്ല​ക​ളി​ൽ എ​ൽ​ഡി​എ​ഫ് തേ​രോ​ട്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യു​ഡി​എ​ഫ് മു​ന്നി​ട്ട് നി​ന്നു. കൊ​ല്ല​ത്ത് എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​യി മ​ന്ത്രി ജെ. ​മേ​ഴ്‌​സി​കു​ട്ടി​യ​മ്മ പി​ന്നി​ൽ പോ​യി. ആ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫി​ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് നേ​ടാ​നാ​യ​ത്.

കോ​ട്ട​യ​ത്തും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. അ​ഞ്ചു സീ​റ്റി​ൽ എ​ൽ​ഡി​എ​ഫും നാ​ലു സീ​റ്റി​ൽ യു​ഡി​എ​ഫു​മാ​ണ് മു​ന്നേ​റു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ലീ​ഡ് നി​ല​യി​ൽ ഞെ​ട്ടി​ക്കു​ന്ന കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി​യെ ത​റ​പ​റ്റി​ച്ച്‌ മാ​ണി സി. ​കാ​പ്പ​ൻ വ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യ​തും കേ​ര​ളാ കോ​ൺ​ഗ്ര​സ് എ​മ്മി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.