പാലക്കാട്: കൊറോണ വ്യാപന സാഹചര്യത്തിൽ വരുമാനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവിസ് നിർത്തുന്നു. മേയ് ഒന്ന് മുതൽ സർവിസ് നടത്തില്ലെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു.
ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടാനുള്ള അപേക്ഷ) സമർപ്പിച്ച് ബസ് നിർത്തിയിടാനാണ് തീരുമാനം. നിലവിൽ 9,500 ഓളം ബസുകൾ മാത്രമാണ് നിരത്തിലുള്ളത്. ലാഭകരമായ സർവിസുകൾ നടത്തുന്നതിന് തടസ്സമില്ലെന്നും സംഘടനഭാരവാഹികൾ പറഞ്ഞു.