കൊറോണ വ്യാപനം കൂടിയ ജില്ലകളില്‍ ലോക് ഡൗണ്‍ ആലോചനയില്‍; മെയ് നാലു മുതല്‍ കര്‍ശന നിയന്ത്രണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറണ വ്യാപനം കൂടുതല്‍ ഉള്ള ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള നിയന്ത്ര ണങ്ങള്‍ക്ക് പുറമെയാണിത്. നാലാം തീയതി മുതല്‍ കൂടുതല്‍ കര്‍ക്കശമായി നിയന്ത്രണങ്ങളിലേക്കാണ് കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന, സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവശ്യസര്‍വീസിന് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോനയിലാണ്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. ഹോട്ടല്‍, റെസ്റ്റോറന്റ് ഇവയില്‍ നിന്ന് പാഴ്സല്‍ മാത്രമെ നല്‍കാന്‍ പാടുള്ളു. ഹോം ഡെലിവറിമാത്രമെ അനുവദിക്കുകയുള്ളു. ഡെലിവറി നടത്തുന്നവരെ പറിശോധനയ്ക്ക് വിധേയമാക്കും.

എയര്‍പോര്‍ട്ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസമുണ്ടാകില്ല. ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കള്‍ തടസമില്ലാതെ അനുവദിക്കും. ബാങ്കുകള്‍ കഴിയുന്നതും ഓണ്‍ലൈന്‍ ഇടപാട് നടത്തണം.

ആള്‍ക്കൂട്ടം അനുവദിക്കില്ല. അതിഥി തൊഴിലാളികള്‍ക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസമില്ല. റേഷന്‍ സിവില്‍ സപ്ലൈസ് ഓഫീസുകള്‍ തുറക്കും. ഇതിന്റെ വിശദാംശങ്ങള്‍ ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.