ബിസിനസ് യാത്രക്കിടെ കാർ തടഞ്ഞു നിർത്തി വ്യവസായിയെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് : ബിസിനസ് ആവശ്യത്തിനുള്ള യാത്രക്കിടെ വ്യവസായിയെ കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോയി. തൊടുകയിൽ അബ്ദുൾ കരീമിനെയാണ് കാണാതായിരിക്കുന്നത്. കരീമിൻ്റെ മോചനത്തിന് അജ്ഞാതർ 50 ലക്ഷം ആവശ്യപ്പെട്ടെന്ന് ഭാര്യ പോലീസിൽ നൽകിയ പരാതി പറയുന്നു.

കോഴിക്കോട് പതിമംഗലത്ത് ഇന്നലെയാണ് സംഭവം നടന്നത്. വ്യവസായിയുടെ കാർ കാരന്തൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തി. മോചന ദ്രവ്യം ആവശ്യപ്പെട്ട് ഒരു ബന്ധുവിനാണ് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്.

ആദ്യം 50 ലക്ഷം ചോദിച്ച സംഘം പിന്നീട് അടിയന്തിരമായി 30 ലക്ഷം ആവശ്യപ്പെട്ടെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ബാംഗ്ലൂരും വയനാടും ബിസിനസ്സ് സംബന്ധമായി ഒരു പങ്കാളിയുമായി തർക്കം ഉണ്ടായിരുന്നതായി ഭാര്യ പോലീസിനെ അറിയിച്ചിട്ടുണ്ട്.