കോഴിക്കോട്: മൻസൂർ വധക്കേസിൽ ഒരാൾകൂടി കസ്റ്റഡിയിൽ. സിപിഎം പ്രവർത്തകനും മുണ്ടത്തോട് സ്വദേശിയുമായ പ്രശോഭ് ആണ് പിടിയിലായത്. കൊലപാതക ദിവസം ഭീതി പടർത്തുവാനായി ഉപയോഗിച്ച ബോംബ് പ്രശോഭ് നിർമ്മിച്ച് നൽകിയതെന്ന് പൊലീസ് പറഞ്ഞു. പ്രശോഭിൻ്റെ വീട്ടിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പെരിങ്ങത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ പാറാൽ മൻസൂർ (22) കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കേസിൽ പ്രതിയും സിപിഎം പ്രവർത്തകനുമായ ഷിനോസിനെ മൻസൂറിൻറെ സഹോദരൻ മുഹ്സിൻ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കേസിലെ രണ്ടാം പ്രതിയും പുല്ലൂക്കര സ്വദേശിയുമായ രതീഷ് കൂലോത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.