കണ്ണൂർ: റൂർക്കിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിൽ ശാസ്ത്രജ്ഞനായിരുന്ന ചെറുപുഴ തയ്യിൽ ഡോ.റിനോജ് ജെ ( 52 ) കൊറോണ ബാധിച്ച് മരിച്ചു. ഉത്തരാഖണ്ഡിലെ ചമോലിഹിമപാതം സംബന്ധിച്ച അന്വേഷണ സംഘത്തിൽ കർമ്മനിരതനായിരിക്കെയാണ് ഡോ.റിനോജ് കൊറോണ ബാധിതനായത്. തുടർന്ന് ഋഷികേശ് എയിംസ് ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം.
ഭാരതത്തിൻ്റെ അൻ്റാർട്ടിക്ക പര്യവേക്ഷണ സംഘത്തിലെ അംഗമായിരുന്നു ഡോ.റിനോജ്. പിതാവ് : ജോൺ ജോസഫ് തയ്യിൽ , മാതാവ്: മേരി പാലാ സ്റാമ്പിക്കൽ കുടുംബാംഗം , ഭാര്യ ജിൻസ് നമ്പിശ്ശേരിൽ ആലക്കോട്, മക്കൾ ഷോൺ, റയാൻ, സഹോദരൻ റിജോ ജെ .