കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ്റെ അ​ർ​ബു​ദാ​വ​സ്ഥ ഗു​രു​ത​രം; താ​നു​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​മീ​പ്യം വേ​ണം ; ജാ​മ്യം തേ​ടി ബി​നീ​ഷ് കോ​ടി​യേ​രി കോ​ട​തി​യി​ൽ

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ജാ​മ്യം തേ​ടി ബി​നീ​ഷ് കോ​ടി​യേ​രി വീ​ണ്ടും കോ​ട​തി​യി​ൽ. പി​താ​വി​ൻ്റെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി 22 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. വ്യാ​ഴാ​ഴ്ച എ​ൻ​ഫോ​ഴ്സ്മെ​ൻറ് ഡ​യ​റ​ക്ടറേ​റ്റി​ൻ്റെ (ഇ​ഡി) എ​തി​ർ​വാ​ദം കോ​ട​തി കേ​ൾ​ക്കും. ബി​നീ​ഷി​ൻ്റെ ജാ​മ്യാ​പേ​ക്ഷ ഇ​ഡി പ്ര​ത്യേ​ക കോ​ട​തി ഫെ​ബ്രു​വ​രി 22ന് ​ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻറെ അ​ർ​ബു​ദാ​വ​സ്ഥ ഗു​രു​ത​ര​മാ​ണെ​ന്നും മ​ക​നാ​യ താ​നു​ൾ​പ്പെ​ടെ​യു​ള്ള അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​മീ​പ്യം വേ​ണ്ട​തു​ണ്ടെ​ന്നും ബി​നീ​ഷ് ഹൈ​ക്കോ​ട​തി​യെ ധ​രി​പ്പി​ച്ചു.

ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി എ​ൻ​ഫോ​ഴ്‌​സ്മെ​ൻറ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷി​ക്കു​ന്ന ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ൽ കേ​സി​ൽ നാ​ലാം പ്ര​തി​യാ​ണ് ബി​നീ​ഷ്. ചൊ​വ്വാ​ഴ്ച കേ​സി​ൽ ഹൈ​ക്കോ​ട​തി വാ​ദം കേ​ട്ട​പ്പോ​ൾ ബി​നീ​ഷി​നു​വേ​ണ്ടി അ​ഡ്വ. കൃ​ഷ്ണ​ൻ വേ​ണു​ഗോ​പാ​ൽ ഹാ​ജ​രാ​യി. കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​ക്കി. ​ക്ടോ​ബ​ർ 29ന് ​അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് നി​ല​വി​ൽ പാ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​ത്.