തിരുവനന്തപുരം: കൊറോണ വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാൻ സാധ്യത. റിസര്‍വേഷന്‍ ഇല്ലാത്ത സര്‍വീസുകളായിരിക്കും കുറക്കുക. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒമ്പതിന് ശേഷമുള്ള സര്‍വീസുകള്‍ റിസര്‍വേഷന്‍ മുഖേനയാക്കും.
ബസുകളില്‍ നിന്നുള്ള യാത്ര പാടില്ലെന്ന നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് നിലപാട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല.