ഒരാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അരക്കോടി അനധികൃത സ്വത്തായി കണക്കാക്കുമെന്ന് വിജിലന്‍സ്

കോഴിക്കോട്: ഒരാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കെ.എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അരക്കോടി അനധികൃത സ്വത്തായി കണക്കാക്കുമെന്ന് വിജിലന്‍സിൻ്റെ മുന്നറിയിപ്പ് . ഇതോടെ
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ.എം ഷാജിക്കെതിരേ വിജിലന്‍സിൻ്റെ കുരുക്ക് മുറുകി. ഷാജിയുടെ കണ്ണൂര്‍ അലവില്‍ മണലിലെ വീടിന്റെ കിടപ്പുമുറിയുടെ കട്ടിലിനടിയിലെ അറയില്‍ നിന്നാണ് 47,35,500 രൂപ കണ്ടെടുത്തത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് കണ്ടെത്തിയതെന്നായിരുന്നു വിജിലന്‍സിന് ഷാജി നല്‍കിയ മൊഴി. ഇതേ കാര്യം മാധ്യമങ്ങളോടും ഷാജി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ശേഖരിച്ച പണത്തിന് കുറ്റിയും രശീതിയും മറ്റ് രേഖകളുമുണ്ടെന്നാണ് ഷാജി പറഞ്ഞത്. എന്നാല്‍ കൗണ്ടര്‍ ഫോയില്‍ അടക്കം ശേഖരിക്കാന്‍ സമയം വേണമെന്നു ഷാജി പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഒരാഴ്ചത്തെ സമയം അനുവദിച്ചത്.

മണ്ഡലം കമ്മിറ്റി പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിന്‍റെ മിനിട്സ് അടക്കം ഷാജി വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ രേഖകള്‍ കൈമാറാത്ത പക്ഷം തന്റെ വാദം തെളിയിക്കാന്‍ ഷാജിക്ക് സാധിക്കില്ല. പി​ടി​ച്ചെ​ടു​ത്ത തു​ക​യും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടും കോ​ട​തി​ക്ക്​ കൈ​മാ​റി​യ​തി​നാ​ല്‍ കോ​ട​തി നി​ര്‍​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ചാ​വും തു​ട​ര്‍ ന​ട​പ​ടിയെ​ന്നാ​ണ്​ വി​ജി​ല​ന്‍​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന.

വൻ തുക സം​ഭാവ​ന ചെ​യ്​​ത​വ​രു​ടെ പേ​രു​വി​വ​രം ല​ഭ്യ​മാ​യാ​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​വ​രു​ടെ മൊ​ഴി​ രേ​ഖ​പ്പെ​ടു​ത്തും. 2011 ജൂ​ണ്‍ മു​ത​ല്‍ 2020 ഒ​ക്ടോ​ബ​ര്‍ വ​രെ ഷാ​ജി​യു​ടെ വ​രു​മാ​നം വ​ര​വി​നേ​ക്കാ​ള്‍ 166 ശ​ത​മാ​നം വ​ര്‍​ധി​ച്ചെ​ന്നും​ 1.47 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ണ്ടെ​ന്നു​മാ​ണ്​ വി​ജി​ല​ന്‍​സ്​ നേ​ര​ത്തെ ക​ണ്ടെ​ത്തി​യ​ത്.

മു​ഴു​വ​ന്‍ സ്വ​ത്ത്​ വ​കക​ളു​ടെ​യും ബി​സി​ന​സ്​ പ​ങ്കാ​ളി​ത്ത​ത്തി​‍ന്റെ​യും കൃ​ഷി​യു​ടെ​യും ഉ​ള്‍​പ്പെ​ടെ രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പി​ടി​ച്ച അ​ര​ക്കോ​ടി​യോ​ളം രൂ​പ​യ്ക്ക്​ രേ​ഖ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ല്‍ മൊ​ത്തം ര​ണ്ടു​കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത്​ എ​ന്ന നി​ല​യി​ലാ​വും കേ​സ്​ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക.