കൊല്ലം: കൊറോണയെ നിസാരമായി കാണരുതെന്ന് നടൻ ഗണേഷ് കുമാർ. രോഗമുക്തനായ ഗണേഷ് കുമാർ തന്റെ കൊറോണ അനുഭവം പങ്കുവയ്ക്കുകയായിരുന്നു. വീഡിയോയിലൂടെയാണ് അദ്ദേഹം കൊറോണയുടെ ബുദ്ധിമുട്ടുകൾ പങ്കുവച്ചത്. ‘രോഗം വന്നവർക്ക് ഇത് അറിയാം. ചിലർക്ക് വല്യ പ്രശ്നങ്ങളില്ലാതെ വന്നു പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റും കടക്കുന്നൊരു അവസ്ഥ വന്നാൽ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിയുണ്ടാകും.
മറ്റു രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ രോഗത്തിന് നമ്മൾ ആശുപത്രിയിൽ കിടന്നാൽ ഒരു മുറിയിൽ കിടക്കാനെ കഴിയൂ. സഹായത്തിന് ഒരു ബൈസ്റ്റാൻഡറു പോലും ഉണ്ടാവില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെപോലും മുഖം തിരിച്ചറിയാനാകില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഒപ്പമുണ്ടാകില്ല- ഗണേഷ് കുമാർ പറയുന്നു.