സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന; പവന് കൂടിയത് 120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ശനിയാഴ്ച പവന് 120 രൂപ വർധിച്ച്‌ 35,320 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4,415 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഏപ്രിൽ മാസത്തിൽ മാത്രം പവന് രണ്ടായിരം രൂപയാണ് കൂടിയത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില. കൊറോണ രണ്ടാംതരംഗവും ഉത്സവ, വിവാഹ സീസണിൽ സ്വർണത്തിന് ആവശ്യക്കാർ വർധിച്ചതുമാണ് സ്വർണ വില വീണ്ടും ഉയരാൻ കാരണം.