മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ മുക്തനായി

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ മുക്തനായി. പരിശോധനാഫലം നെഗറ്റീവ് ആയി. മുഖ്യമന്ത്രി ഇന്നു തന്നെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു.ഈ മാസം എട്ടിനാണ് മുഖ്യമന്ത്രിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു.എന്നാൽ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം അദ്ദേഹം വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു.

തെരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്.