ജനിതക വ്യതിയാനം സംഭവിച്ച കൊറോണ കേരളത്തിലും; ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ടുമായി ഐജിഐബി

തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച വൈറസ് സാന്നിധ്യം കേരളത്തിലും കണ്ടെത്തിയതായി ഐജിഐബി പഠന റിപ്പോർട്ട്. കൊറോണ രണ്ടാംഘട്ടവ്യാപനത്തിൽ ഒഡീഷ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഘട്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കണ്ടെത്തിയ അതേ വൈറസിന്റെ സാന്നിധ്യമാണ് കേരളത്തിലും കണ്ടെത്തിയിരിക്കുന്നത്.

ഇവ കൊറോണ പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവരിൽ വീണ്ടും വൈറസ് വരാനുള്ള സാധ്യതയുള്ളതായും പറയുന്നു. സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പല ജില്ലകളിലും എൻ440 കെ വകഭേദത്തിൽപ്പെട്ട വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.

പ്രതിരോധ മാർഗങ്ങളെ മറികടക്കാൻ പ്രാപ്തിയുള്ള വൈറസുകളാണിവയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച്‌ പഠിക്കാൻ സർക്കാർ നിയോഗിച്ച സിഎസ്‌ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജിയെന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

ജില്ലകളിൽ നടത്തിയ പരിശോധനയിൽ പല ജില്ലകളിലും എൻ440 കെ വകഭേദത്തിൽപ്പെട്ട വൈറസിന്റെ സാന്നിധ്യവമാണ് കണ്ടെത്തിയത്. പ്രതിരോധ മാർഗങ്ങളെ മറികടക്കാൻ ശേഷിയുള്ള കൊറോണ വൈറസ് രോഗവ്യാപനം തീവ്രമാക്കുമെന്നാണ് ഐജിഐബിയുടെ കണ്ടെത്തൽ.